Kerala nativity certificate online | നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ഓൺലൈനായി എടുക്കാം. Malayalam | 2023

എന്താണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്? ( What is a Nativity Certificate?)

ഒരാൾ ഏത് രാജ്യം / സംസ്ഥാനം / ജില്ല / പ്രദേശവാസി ആണ് എന്ന് സൂചിപ്പിക്കുന്ന ഗവണ്മെന്റ് രേഖയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ്. വില്ലേജിൽ അല്ലെങ്കിൽ താലൂക്കിൽ നിന്ന് ലഭ്യമാകുന്ന ഈ രേഖ ഒരാൾ ടി നാട്ടിൽ ജനിച്ചു അല്ലെങ്കിൽ ടി നാട്ടുകാരനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നു.

A Nativity Certificate is a government document that indicates which country/state/district/territory a person is a resident of. This document, available from the village or taluk, certifies that one was born in T country or belongs to T country.

എന്താണ് domicile certificate?

നേറ്റിവിറ്റി സെര്ടിഫിക്കറ്റിനോട് ചേർന്ന് കേൾക്കാറുള്ള പേരാണ് domicile certificate ഇത് സേനാവിഭാഗങ്ങളിൽ ജോലി നേടാൻ പോകുമ്പോളും ചില വിദ്യാഭാസ സ്ഥാപനങ്ങളിൽ ചേരുമ്പോഴുമാണ് domicile certificate ആവശ്യമായി വരുന്നത്.

എപ്പോഴാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരിക? (When is a Nativity Certificate required? )

ജോലിസംബന്ധമായും വിദ്യാഭ്യാസസംബന്ധമായുമാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമായി വരിക.

കേരളത്തിൽ ആർക്കൊക്കെയാണ് നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കുക? ( Who can get nativity certificate in Kerala? )

  • അപേക്ഷകർ കേരളത്തിൽ ജനിച്ചു വളർന്നവർ ആണെങ്കിൽ
  • അപേക്ഷകന്റെ മാതാപിതാക്കളോ മാതാപിതാക്കളിൽ ആരെങ്കിലുമോ കേരളത്തിൽ ജനിച്ചു വളർന്നതാണെങ്കിൽ
  • മറ്റു സംസ്ഥാനങ്ങളിൽ ജനിച്ചു വിവാഹിതരായി കേരളത്തിൽ ജീവിക്കുന്നവർ ആണെകിൽ അവരുടെ മക്കൾക്ക് കേരളത്തിൽ  നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ലഭിക്കും.

എങ്ങനെ ഓൺലൈനായി നേറ്റിവിറ്റി സർട്ടിഫിക്കറ്റ് അപേക്ഷിക്കാം? ( How to apply for nativity certificate online? )

STEP 1:

  • eDistrict Kerala യുടെ വെബ് പോർട്ടൽ സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും താഴെയായി കൊടുത്തിട്ടുണ്ട്. )
  • മുകളിലായി കാണുന്ന Sign in എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
  • Login name , password,captcha എന്നിവ നൽകി Sign in ബട്ടണിൽ ക്ലിക്ക് ചെയ്യുക.

STEP 2:

  • Nativity Certificate ആവശ്യമുള്ള വ്യക്തിയുടെ പേര് ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്യാനായി മുകളിലായി കാണുന്ന Main Menu വിൽ One time registration എന്നതിൽ Applicant registration എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • New registration എന്ന ഫോമിൽ എല്ലാ കാര്യങ്ങളും നൽകുക.
  • ശേഷം Submit button ക്ലിക്ക് ചെയ്യുക.

STEP 3:

  • main menu വിൽ Certificate Service എന്നതിൽ Nativity Certificate എന്ന sub menu വിൽ ക്ലിക്ക് ചെയ്യുക
  • e district Reg no. എന്ന ഭാഗത്തു നിങ്ങൾ OTR ചെയ്തു വച്ചിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത് കൊടുക്കുക
  • Certificate Purpose എന്ന ഭാഗത്തു State / Outside State / Defence purpose എന്നതിൽ ഏതാണെകിൽ സെലക്ട് ചെയ്യുക.
  • nativity certificate ൽ Applicant എന്ന ഭാഗത്തു അപേക്ഷകൻ ജനിച്ചു വളർന്ന State, District, Taluk,Village എന്നിവ ടൈപ്പ് ചെയ്ത് കൊടുക്കുക.
  • തുടർന്ന് Father & Mother എന്നിവരുടെയും നൽകുക( ഇത് Optional ആണെങ്കിലും അപേക്ഷകൻ ഇവിടെ ജനിച്ചു വളർന്ന വ്യക്തിയല്ലെങ്കിൽ മാതാപിതാക്കൾ ഇവിടെ ജനിച്ചു വളർന്നവർ ആണെകിൽ അവരുടെ ഡീറ്റെയിൽസ് തീർച്ചയായും നൽകണം.)
  • ശേഷം Declaration അപേക്ഷകന്റെ പേരും മറ്റാർക്കെങ്കിലും വേണ്ടിയാണെങ്കിൽ അവരുമായുള്ള relationship എന്നിവ നൽകുക.
  • ശേഷം Save and forward എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

STEP 4:

  • Attachment സെക്ഷനിൽ Rationcard number നൽകുക, കൂടാതെ അപേക്ഷകന്റെ ജനന സർട്ടിഫിക്കറ്റ് (birth certificate ) upload ചെയ്ത് കൊടുക്കുക.
  • തുടർന്ന് Father & Mother എന്നിവരുടെയും നൽകുക( ഇത് Optional ആണെങ്കിലും അപേക്ഷകൻ ഇവിടെ ജനിച്ചു വളർന്ന വ്യക്തിയല്ലെങ്കിൽ മാതാപിതാക്കൾ ഇവിടെ ജനിച്ചു വളർന്നവർ ആണെകിൽ അവരുടെ Certificate തീർച്ചയായും നൽകണം.)
  • ശേഷം Next Button click ചെയ്യുക.

STEP 5:

  • Payment Details വായിച്ചതിനു ശേഷം Make payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Credit / debit card , internet banking , upi ,QR എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് Payment നടത്തുക.

നേറ്റിവിറ്റി സർട്ടിഫിക്കറ്റ് എടുക്കാനുള്ള വെബ്‌സൈറ്റ് ലിങ്ക്.

https://edistrict.kerala.gov.in/

നേറ്റിവിറ്റി സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുന്ന വീഡിയോ കാണാം.

Leave a Comment