Possession Certificate | എങ്ങനെ ഓൺലൈനായി കൈവശാവകാശ സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കാം? | Download | Kerala | Online Apply

എങ്ങനെ ഓൺലൈനായി കൈവശാവകാശ സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കാം?

STEP 1:

  • eDistrict Kerala യുടെ വെബ് പോർട്ടൽ സന്ദർശിക്കുക. ( ലിങ്ക് ഏറ്റവും താഴെയായി കൊടുത്തിട്ടുണ്ട്. )
  • മുകളിലായി കാണുന്ന Sign in എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
  • Login name , password,captcha എന്നിവ നൽകി Sign in ബട്ടണിൽ ക്ലിക്ക് ചെയ്യുക 

STEP 2:

  • Possession Certificate ആവശ്യമുള്ള വ്യക്തിയുടെ പേര് ഒറ്റത്തവണ രെജിസ്ട്രേഷൻ ചെയ്യാനായി മുകളിലായി കാണുന്ന Main Menu വിൽ One time registration എന്നതിൽ Applicant registration എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • New registration എന്ന ഫോമിൽ എല്ലാ കാര്യങ്ങളും നൽകുക.
  • ശേഷം Submit button ക്ലിക്ക് ചെയ്യുക.

STEP 3:

  • main menu വിൽ Certificate Service എന്നതിൽ Caste എന്ന സബ് മെനുവിൽ ക്ലിക്ക് ചെയ്യുക.
  • eDistrict Register No. എന്ന ഭാഗത്തു OTR ചെയ്തിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത കൊടുക്കുക.
  • Certificate purpose എന്നിടത് കേരളത്തിനകത്തെ ഉപയോഗത്തിനാണെങ്കിൽ State Purpose എന്നതും പുറത്തെ ആണെങ്കിൽ Outside State Purpose എന്നതും സെലക്ട് ചെയ്യുക.
  • To be produced before എന്ന ഭാഗത്തു ഈ സർട്ടിഫിക്കറ്റ് എന്ത് ആവശ്യത്തിനാണ് എന്നുള്ളത് കൊടുക്കുക.
  • Possession certificate എന്ന ഭാഗത്തു District, taluk,village എന്നിവ കൃത്യമായി കൊടുക്കുക.
  • ശേഷം Old survey /  Sub div no. അല്ലെങ്കിൽ Resurvey/sub div no. എന്നിവയിൽ ഏതെങ്കിലും നൽകുക.
  • Extent എന്ന ഭാഗത്തു നിങ്ങളുടെ ഭൂമിയുടെ അളവ് Hectare ൽ നൽകുക( Convert ചെയ്യുവാൻ താഴെയുള്ള converter ഉപയോഗിക്കുക.)
  • Declaration ചെയ്യുന്ന വ്യക്തിയുടെ name & Relationship കൊടുക്കുക 
  • Save and Forward button ക്ലിക്ക് ചെയ്യുക.

STEP 4:

  • Election ID card number കൊടുക്കുക 
  • Encumbrance certificate(ബാധ്യതാ സർട്ടിഫിക്കറ്റ്), Land tax receipt(ഭൂനികുതി രസീത്), aadhaar card, pattyam( പട്ടയം)  എന്നിവയിൽ കൈവശം ഉള്ളത് അപ്‌ലോഡ് ചെയ്ത് കൊടുക്കുക. ( pdf documents only , max 100kb)
  •  next ബട്ടൺ ക്ലിക്ക് ചെയ്യുക.

STEP 5:

  • Payment Details വായിച്ചതിനു ശേഷം Make payment എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
  • Credit / debit card , internet banking , upi ,QR എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പയ്മെന്റ്റ് നടത്തുക.

വീഡിയോ കാണാം.

Leave a Comment