Income certificate in kerala | വരുമാന സർട്ടിഫിക്കറ്റ് online ആയി എടുക്കാം. | Kerala income certificate online | 2022

Income certificate online ആയി എടുക്കത്താലോ ?, Kerala ത്തിൽ വെറും 15 രൂപ ചിലവിൽ ഇപ്പോൾ ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റ് എടുക്കുവാൻ സാധിക്കും.( Income certificate in kerala ) പെൻഷനുകൾക്കും ലോണുകൾക്കും ഒക്കെ അപേക്ഷിക്കുമ്പോളാണ് നമ്മൾ കൂടുതലായും വരുമാന സർട്ടിഫിക്കറ്റ് ആവശ്യമായി വരാറുള്ളത്. ഇതിനായി ഇനി വില്ലേജിൽ ഒന്നും പോയി സമയം കളയേണ്ട. ആധാർ കാർഡും , റേഷൻ കാർഡും ,ഓൺലൈൻ payment നടത്തുവാൻ ഒരു bank account ഉം ഉണ്ടെങ്കിൽ ആർക്കും വീട്ടിൽ ഇരുന്ന് തന്നെ അപേക്ഷിക്കാവുന്നതാണ്.

How to take Income certificate online? Now it is possible to take income certificate online at a cost of just 15 rupees in Kerala. Income certificate is mostly required when applying for pensions and loans. Don’t waste your time going to the village for this. Anyone can apply at home if they have Aadhaar card, ration card and a bank account to make online payment.

എന്തൊക്കെ കാര്യങ്ങളാണ് വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കുവാനായി വേണ്ടത്? ( What are the documents required to apply for income certificate? )


*one time registration ചെയ്യുവാനായി ഒരു passport size photo ( soft copy) (maximum 20 kb)
*Ration card number
*Salary Certificate( ആവശ്യമെങ്കിൽ മാത്രം. )
*Basic tax receipt( ആവശ്യമെങ്കിൽ മാത്രം. )
*land tax receipt( ആവശ്യമെങ്കിൽ മാത്രം. )
*affidavit ( ആവശ്യമെങ്കിൽ മാത്രം. )


എങ്ങനെയാണ് ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുന്നത്? ( How to apply for income certificate online in Kerala? )

Step 1:
https://edistrict.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
നിങ്ങൾ പുതിയൊരു user ആണെകിൽ ഈ വെബ്‌സൈറ്റിൽ Register ചെയ്യുക. ( എങ്ങനെയാണ് രജിസ്റ്റർ ചെയ്യുന്നത് എന്ന് അറിയുവാൻ click here. )
ലോഗിൻ ചെയ്യുവാനായി welcome screen ൽ കാണുന്ന Sign in എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ username, password,captcha എന്നിവ എന്റർ ചെയ്ത് Sign in എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 2:
വരുമാന സർട്ടിഫിക്കറ്റ് എടുക്കാൻ ഉദ്ദേശിക്കുന്ന ആളുടെ ആവശ്യമായ വിവരങ്ങൾ നൽകി One time Registration നടത്തുക. ( One Time Registration നടത്തുന്നത് എങ്ങനെ എന്ന് അറിയുവാനായി Click here. )

Step 3:
Main manu വിലെ Certificate Service എന്ന മെനുവിലെ Income എന്ന sub menu വിൽ ക്ലിക്ക് ചെയ്യുക.
eDistrict Register number എന്ന ഭാഗത്തു OTR ചെയ്തിരിക്കുന്ന വ്യക്തിയെ സെലക്ട് ചെയ്ത് കൊടുക്കുക.
Certificate Purpose State purpose ആണോ outside State purpose ആണോ എന്നത് സെലക്ട് ചെയ്യുക.
Income details എന്ന form ൽ Relationship & Name of Relative എന്നിവ സെലക്ട് ചെയ്യുക. ( സ്വന്തം സർട്ടിഫിക്കറ്റ് ചെയ്യുകയാണെങ്കിൽ Self എന്നത് സെലക്ട് ചെയ്ത് സ്വന്തം പേര് കൊടുക്കുക. )

income from land , salary/ pension, income from business, income from labour, income of NRI member, rentel income എന്നിവ ഉണ്ടെങ്കിൽ അത് എത്രയാണെന്ന് കൊടുക്കുക. ഇല്ലെങ്കിൽ 0 തന്നെ ഇടുക.

മറ്റൊരു income ഇല്ലെങ്കിൽ റേഷൻ കാർഡിൽ ഉള്ള മാസ വരുമാനത്തെ 12 കൊണ്ട് ഗുണിച്ചു Any other income എന്ന ഭാഗത്തു രേഖപ്പെടുത്തുക.
Property details എന്ന ഭാഗത്തു അപേക്ഷിക്കുന്ന വ്യക്തിയുടെ പേരിൽ വസ്തു ഉണ്ടെങ്കിൽ മാത്രം അവിടെ ഡീറ്റെയിൽസ് നൽകുക.
ശേഷം Save and forward എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.

Step 4:
Attachment ൽ ration card number ഉം ബാക്കി ആവശ്യമായ രേഖകൾ വേണമെങ്കിൽ മാത്രം upload ചെയ്ത കൊടുക്കുക.( pdf only maximum file size 100 kb )
Next എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക

Step 5:
Payment നടത്തുക.
ഓൺലൈനായി വരുമാന സർട്ടിഫിക്കറ്റ്ന് അപേക്ഷിക്കുവാനുള്ള ലിങ്ക്. ( Link to Apply for Income Certificate Online Kerala )
https://edistrict.kerala.gov.in/

Video കാണാം.

Leave a Comment